Monday, January 12, 2009

ചിത്രശലഭം

തൊടിയില്‍ കളിച്ചു നടക്കുബോള്‍ ആണ്‌ പേരയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുല്ല വള്ളികള്‍ക്കിടയില്‍ ഇളം കാറ്റില്‍ ചാഞ്ഞാടുന്ന കൊക്കൂണ്‍ എന്റെ ശ്രദ്‌ധയില്‍പ്പെട്ടതു. ബയോളജി ക്ലാസ്സില്‍ പഠിച്ച ചിത്രശലഭത്തിന്റെ ജീവിത ചക്രം ഓര്‍മയില്‍ വന്നു. കൊക്കൂണ്‍നെ സൂക്ഷമായി നിരീക്ഷിച്ചപ്പോള്‍ തുംബികൈ പോലെ ഒരു സംഭവം പുറത്തേക്കു നീണ്ടു നില്‍ക്കുന്നത്തും കണ്ടു. മനോഹരമായ ചിത്രശലഭം പുറത്തുവരുന്നത്‌ നേരില്‍ കാണാന്‍ കുറച്ചു നേരം അവിടെ നിന്നു. ഒടുവില്‍ ക്ഷമ നശിച്ചു, ഞാന്‍ ആ കൊക്കൂണ്‍നെ വള്ളിയില്‍ നിന്നു അടര്‍ത്തിയെടുത്തു എന്നിട്ടു എന്റെ പരീക്ഷണശാലയിലേക്കു കൊണ്ടു പോയി. കൊക്കൂണ്‍നെ മേശപുറത്തു വെച്ചിട്ടു വീണ്ടും നിരീക്ഷണം തുടര്‍ന്നു. നേരത്തെ കണ്ട തുംബികൈ അല്ലാതെ വെറെ ഭാഗം ഒന്നും പുറത്തു വരുന്നില്ല. ഒരു പക്ഷേ ചിത്രശലഭത്തിനു പുറത്തു വരാന്‍ പറ്റാത്തു ആണോ? പെട്ടന്നൊരു ആശയം മനസ്സില്‍ ഉദിച്ചു. രണ്ടും കല്‌പ്പിച്ചു ഒരു ബ്ലേഡു കൊണ്ടു കൊക്കൂണ്‍ രണ്ടായി കീറിമുറിച്ചു. എന്റെ ആകാംഷയെ അസ്ഥാനത്താക്കി കൊണ്ടു ഒരു വിചിത്ര ജീവി പുറത്തു വന്നു. വലിയ വയറും ചെറിയ ചിറകുമായി വളര്‍ച്ച പൂര്‍ത്തിയാവത്ത ശലഭം. ഞാന്‍ ഒന്നു ഞെട്ടി. എന്തോരു വിവരക്കെടാണ്‌ കാട്ടിയത്‌... നയനാഭിരാമായി തീരെണ്ട ഒരു ചിത്രശലഭം ആണ്‌ മുന്നില്‍ കിടന്നു കുഞ്ഞുചിറക്കുകള്‍ കൊണ്ടു വേച്ചു വേച്ചു നീങ്ങുന്നത്തു... അന്നു തീരുമാനിച്ചതാണ്‌ ഇനി ഒരിക്കലും ജീവനുള്ള ഒന്നിനെയും കീറിമുറിക്കത്തില്ല എന്ന്... ചിക്കന്‍ പോലും...

ചില സംഭവങ്ങള്‍ നല്‍ക്കുന്ന പാഠം വളരെ പ്രസ്ക്തമാണ്‌. സ്വയ പ്രയത്നത്തിനു അവസരം നല്‍കി വളരാന്‍ അനുവദിച്ചാല്‍ സമൂഹത്തിനു ലഭിക്കുന്നതു മനോഹരമായ ജീവിതം ആയിരിക്കും.

5 comments:

Nat said...

:(

പെണ്‍കൊടി said...

സാരംല്ല്യാ..
പിന്നേ... ഈ ബ്ലോഗ്‌ സംരംഭം ഞാനിപ്പോഴാ അറിഞ്ഞത്... കൊള്ളാം... ഇനി കുറച്ച് നല്ല നല്ല ഫോട്ടോകളും പ്രതീക്ഷിക്കാമല്ലോ ലേ ...

-പെണ്‍കൊടി...

Rahul Nair said...

ente tech lead ithryum valiya dushtan aayirunno.... :O

Binu said...

ബ്ലോഗ്‌ വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി...
@പെണ്‍കൊടി: പ്രതീക്ഷിക്കാം...
@Rahul: പ്രിയ സഹപ്രവൃത്തക, ഈ ജിജ്ഞാസയാണു ജീവിതത്തെ മുന്നോട്ടു നയിക്കുന്നതു... കേട്ടാല്‍ മാത്രം പോരാ, അനുഭവിക്കയും പരീക്ഷിക്കയും വേണം... പക്ഷേ ഓഫീസില്‍ വേണ്ട, പണിയുണ്ടാക്കരുതു... പ്ലീസ്‌...

നിലാവ്.... said...

:) :)