Saturday, December 20, 2008

താരകം

ജിംഗിള്‍ ബെല്‍സ്‌ ജിംഗിള്‍ ബെല്‍സ്‌... ആടിയും പാടിയും ക്രിസ്തുമസ്‌ ഫാദറും കുട്ടികളും ആ പുല്‍ക്കൂടു തേടി താരകത്തെ പിന്തുടരുകയാണു... നാടെങ്ങും നക്ഷതൃം തെളിയിച്ചും പുല്‍ക്കൂടു തീര്‍ത്തും ലോകരക്ഷകനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പിലാണ്‌. ദിവ്യ പ്രഭചൊരിയുന്ന താരകം കണ്‍ച്ചിമ്മുന്നുണ്ടായിരുന്നു... ഒരു പക്ഷേ നടുങ്ങുന്ന കാഴ്ചകള്‍ കണ്ടിട്ടണോ? കരോള്‍ സംഘം മധുരമായ ഗാനങ്ങള്‍ ആലപ്പിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അന്ന് ആട്ടിയന്മാര്‍ക്ക്‌ പകര്‍ന്നു നല്‍കിയ സന്തോക്ഷം ഇന്നു നല്‍കാന്‍ കഴിയുന്നുണ്ടോ? ആ മാലാഖവൃന്ദത്തിന്റെ സ്വര്‍ഗ്ഗീയ സംഗീത്തിനായി കാതോര്‍ക്കാന്‍ തിരക്കിട്ട ജീവിത്തില്‍ എവിടെ സമയം? ഈ പരക്കം പാച്ചില്‍ എന്നു കഴിയും? ഒരു പക്ഷെ അന്നു താരകത്തെ പിന്‍ഗമ്മിക്കാന്‍ കഴിഞ്ഞു എന്നുവരില്ല... ആഘോക്ഷങ്ങള്‍ ലഹരിയായി മാറുബ്ബോള്‍ "വിദേശി"ക്കുവേണ്ടിയുള്ള ക്യൂവിന്റെ നീളവും കൂടുന്നു മാത്രമല്ല അരക്ഷിതാവസ്ഥയും അപകടങ്ങളും. കാറ്റും മഴയും വെയിലും തണുപ്പും സഹിച്ചു "ക്യൂ"വില്‍ നില്‍ക്കുന്ന മലയാളിയെ വേറെ ഒരിടത്തും കാണാന്‍ പറ്റില്ല. ഇതും "കേരളാ മോഡല്‍"...

വലിയ ശബ്ദത്തോടു വാഹനം നിന്നു, ചുറ്റും നിലവിളിയും ഒച്ചപ്പാടും... മുന്നില്‍ ചിതറികിടക്കുന്ന ജീവിതങ്ങള്‍... ഒരു കുടുബം ഈ ഭൂലോകത്തു നിന്നു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു... വാഹനപകടങ്ങള്‍ മെഗാസീരിയലു പോലെ തുടരുന്നു... ചുറ്റും ശ്മശാനമൂകത, പ്രകൃതിയും വിര്‍ങ്ങലിച്ചു നില്‍ക്കുന്നു... കര്‍ത്താവെ, യാത്രാന്തിയത്തോളം കാത്തുകൊള്ളണമെ, അറിയാതെ പ്രാര്‍ത്ഥിച്ചു പോയി...

പൊന്‍കാന്തി ചൊരിഞ്ഞു നില്‍ക്കുന്ന താരകം അപ്പോഴും കണ്‍ച്ചിമ്മുന്നുണ്ടായിരുന്നു... ഇരുളില്‍ ആഴ്‌ന്ന ലോകത്തില്‍ മാര്‍ഗ്ഗദര്‍ശ്ശിയായി മാറട്ടെ ഈ താരകം... ആ താരാട്ടു ഗാനത്തിന്റെ മാധുരിയില്‍ മനസ്സ്‌ വീണ്ടും പ്രാര്‍ത്ഥനയോടെ പുല്‍ക്കൂടിനടുത്തേക്ക്‌ നീങ്ങുകയാണ്‌...

2 comments:

Rahul Nair said...

ഇതൊക്കെ ആസ്വതിക്കാന്‍ സമയമില്ലെന്കില്‍ പിന്നെ എന്തിന് ജീവിക്കണം...

Binu said...

@rahul: ശരിയാ... പക്ഷെ പരക്കം പാച്ചില്‍ കഴിഞ്ഞു എവിടെയാ സമയം... പിന്നെ ലഹരിയാണോ ആഘോഷം???