Saturday, January 31, 2009

നട്ടിടത്തു പുഷ്‌പ്പിക്കുക

ണ്ട്‌ നാട്ടില്‍ നടന്ന ഒരു സംഭവം ഓര്‍മ്മയുടെ തീരത്തു വന്നണഞ്ഞു. ഞാന്‍ പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കാലം, അതു കൊണ്ട്‌ തന്നെ സംഭവം അത്രത്തോളം വ്യക്തമായി ഓര്‍മ്മയില്ല. ചുരുക്കി പറഞ്ഞാല്‍, നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടില്‍ കല്യാണം. നാട്ടുക്കാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്‌. മുഹൂര്‍ത്തമായി, താലികെട്ടു കഴിഞ്ഞതും നാട്ടുകാര്‍ കൂട്ടത്തോടെ സദ്യയാലയത്തിലേക്കു നീങ്ങി. അവിടെ എത്തിയപ്പോള്‍ ആണു മനസ്സിലായതു പ്രമാണിമാര്‍ക്കു അകത്തും സാധാരണക്കാര്‍ക്കു പുറത്തെ ഊട്ടുപുരയിലുമാണ്‌ സദ്യ. ഈ വേര്‍തിരിവില്‍ പ്രതിഷേധിച്ചു കുറേ പേര്‍ ആഹാരം കഴിക്കാതെ പോയി എന്നും എന്നാല്‍ മറ്റൊരു വിഭാഗം കിട്ടിയതും അകത്താക്കി നീണ്ടൊരു ഏബക്കവും വിട്ടു സ്ഥലം കാലിയാക്കി എന്നാണു കേട്ടു കേള്‍വി. സംഘടിതശക്തി വിജയിക്കാത്ത്തു കൊണ്ടാണോ എന്നു അറിയില്ല, അതില്‍ പ്രതിഷേധിച്ചു ബന്ദോ ഹര്‍ത്താലോ നടന്നില്ല. ഇവിടെ പ്രമാണിയോ കല്യാണമോ അല്ല വിഷയം, ഒരേ പന്തിയില്‍ രണ്ടുതരം ആഹാരം. ഒരു വേര്‍ത്തിരിവിന്റെ അനുഭവം. അതിനോടുള്ള പ്രതികരണവും വ്യത്യസ്തമായിരുന്നു. ചിലര്‍ക്കു അതു നിന്ദയായി തോന്നി എങ്കില്‍ മറ്റു ചിലര്‍ ഇതിനെ തങ്ങള്‍ക്കു അര്‍ഹതപ്പെട്ടതു ലഭിച്ചു എന്ന മനോഭാവം ആയിരുന്നു. അതില്‍ അവര്‍ക്കു ദേഷ്യമോ വിരക്തിയോ തോന്നിയില്ല. മറിച്ചു കിട്ടിയവസരം ഉപയോഗപ്പെടുത്തി.

രു സന്യാസിയെയും ധനികനേയും കുറിച്ചു കേട്ട കഥ ഇപ്രകാരമാണ്‌. ധനികന്‍ സന്യാസിയെ തന്റെ മാളികയിലേക്കു അത്താഴവിരുന്നിനു ക്ഷണിച്ചു. ഉചിതമായ രീതിയില്‍ സ്വീകരിച്ചു വിരുന്നു മേശയിലേക്കു കൊണ്ടു പോയി. രണ്ടു പേരും മേശയുടെ ഇരുവശത്തായി ഇരുന്നു. പരിചാരകര്‍ ഒരോ ഒരോ വിഭവങ്ങളായി കൊണ്ടു വന്നു. പക്ഷേ കൊണ്ടു വന്നതു എല്ലാം ധനികന്റെ മുന്നിലാണു വെച്ചതു. അവസാനം ഒരു കപ്പ്‌ വെള്ളം സന്യാസിയുടെ മുന്നിലും എത്തി. ഒടുവില്‍ രണ്ടു പേരും അത്താഴം കഴിഞ്ഞ്‌ എഴിന്നേറ്റു. സന്യാസിയുടെ ഭാവത്തിലോ സംസാരത്തിലോ യാതൊരു വിധത്തിലെ വിഷമമോ ദേഷ്യമോ കാണാത്തതു ധനികനെ അത്ഭുതപ്പെടുത്തി. ധനികന്‍ അതു സന്യാസിയോടു ചോദിച്ചു. സന്യാസിയുടെ മറുപടി ഇപ്രകാരം ആയിരുന്നു - നിങ്ങള്‍ക്കു ലഭിച്ച ആഹാരം കൊണ്ടു നിങ്ങളും എനിക്കു ലഭിച്ചതു കൊണ്ടു ഞാനും ത്രിപ്തിയായി എങ്കില്‍ പിന്നെ ഞാനെന്തിനു പരാതിപ്പെടണം? ലഭിച്ച അവസരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതാണു പ്രധാനം. പലപ്പോഴും മറ്റുള്ളവര്‍ക്കു ലഭിച്ച അവസരത്തെ പറ്റി വേവലാതിപ്പെടുകയും നമുക്കു ലഭിച്ച അവസരത്തെ പ്രയോജനപ്പെടുത്താതെ പാഴാക്കുകയല്ലേ ചെയ്യാറു.

ക്തസാക്ഷി ദിനം - സ്വാതന്തര്യത്തിനു വേണ്ടി അഹിംസയുടെ മാര്‍ഗ്ഗത്തിലും ആയുധമെടുത്തും പോരാടിയ വീരന്മാരെ ഓര്‍ക്കുന്ന ദിനം. ലഭിച്ച സാഹചര്യത്തില്‍ ആവുന്ന വിധത്തില്‍ പോരാടി നേടിയതാണിത്‌. ഇന്നും നമ്മുടെ രാജ്യത്തിന്റെ പോരായമകളെ കുറിച്ചു വേവലാതിപ്പെടാനല്ലാതെ വേറെ എന്താണു നമ്മള്‍ ചെയ്യുന്നതു. രാഷ്‌ട്ര നിര്‍മ്മാണത്തിനു എന്താണു നമ്മുടെ സംഭാവന? മാറ്റങ്ങള്‍ക്കു വേണ്ടി ദാഹമുള്ള ഒരു തലമുറ, സാഹച്യങ്ങളോടു പൊരുതി ജയിക്കാന്‍ കഴിവും തന്റേടവും ഉളള ഒരു സമൂഹമാണു വേണ്ടതു. ചേറില്‍ വേരൂന്നിയാണു മനോഹരമായ താമര വിരിഞ്ഞു ശോഭിക്കുന്നതു. ഇന്നത്തേ സാഹചര്യത്തില്‍ ഊന്നി നല്ലോരു നാളേക്കു വേണ്ടി നമ്മുക്കും മുന്നേറാം.

രക്തസാക്ഷികള്‍ സിന്ദാബാദ്

2 comments:

Rahul Nair said...

avasaanathe dialogue shaji kailas- suresh gopi padathil thanne kodukkam...

Typist | എഴുത്തുകാരി said...

ആരാണിപ്പോള്‍ നാടിന്റെ നന്മ ലക്ഷ്യമാക്കി എന്തെങ്കിലും ചെയ്യുന്നതു്?
വിരലിലെണ്ണാവുന്നവരുണ്ടാവാം. പക്ഷേ ഭൂരിഭാഗവും സ്വാര്‍ഥ ലാഭങ്ങള്‍ക്കുവേണ്ടിയല്ലേ പ്രവര്‍ത്തിക്കുന്നതു്!