Monday, March 23, 2009

അനുഭൂതി

തനിക്കു എന്താണു സംഭവിക്കുന്നതു...
അയാള്‍ വീണ്ടും ആലോചിച്ചു, ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഇങ്ങനെ ആയിരുന്നില്ലല്ലോ; ഉള്ളില്‍ ഭീതി കടന്നു കൂടിയിരിക്കുന്നു, എന്തിനെ കുറിച്ചാണു? അറിയില്ല...
മോബൈല്‍ എടുത്തു, അവളെ ഒരിക്കല്‍ക്കൂടി വിളിച്ചു, ഉള്ളുത്തുറന്നു സംസാരിച്ചു, എത്ര നേരം സംസാരിച്ചു എന്നറിയില്ല, എത്ര സംസാരിച്ചിട്ടും അയാള്‍ക്കു മതിവരുന്നില്ല. ഇനി അവള്‍ തന്റെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നി. കോള്‍ കട്ട്‌ ചെയ്ത്‌ മോബൈല്‍ ശൂന്യതയിലേക്ക്‌ വലിച്ചെറിഞ്ഞു, എന്നിട്ട്‌ അവിടെ നിന്ന് എഴുന്നേറ്റു.
സമയം പാതിരാക്കഴിഞ്ഞു.
കുറച്ചു നേരം ഊഞ്ഞാലില്‍ ആടി നോക്കി രക്ഷയില്ല. അയാള്‍ അവിടെ നിന്ന് എഴുന്നേറ്റു പതുക്കെ മുന്നോട്ടു നടന്നു, ആരും തന്നെ പിന്തുടരരുത്‌ എന്ന വാശിയില്‍ ആയിരുന്നു നടത്തം, പാമ്പിനു പോലും. മനസ്സു തളര്‍ന്നു പോകുന്നു, ശരീരവും... കാലുകള്‍ കുഴഞ്ഞു പോക്കുന്നു... കാഴ്ചമങ്ങുന്നു... ഇനിയും നില്‍ക്കാന്‍ പറ്റില്ല... ആരും ഇല്ലേ ഒരു കയ്യത്താങ്ങുവാന്‍? തൊട്ടടുത്തു നിന്ന മരത്തിലേക്കു അയാള്‍ ചാഞ്ഞു ഇരുന്നു. മന്ദമാരുതന്റെ സൗമ്യമായ തലോടല്‍ അവനെ പുളകമണിയിച്ചു... അതു ഉള്ളിലേക്ക്‌ ഇറങ്ങിപ്പോക്കുന്നതായി തോന്നി...
ലോകം അവസാനിക്കയാണോ? ചുറ്റും അന്ധകാരം പരക്കുന്നു... അരൊക്കയോ നിലവിളിച്ചു കൊണ്ടു ഓടുന്നു.. എന്തൊക്കെയാണ്‌ സംഭവിക്കുന്നതു??? മലവെള്ളപ്പാച്ചിലിന്റെ ആരവം കേള്‍ക്കാം...
** ഗ്ഗ്‌ ബ്ല് ബ്ലും **
എങ്ങും നിശബ്ദത. പ്രകൃതിയും പുളകമണിഞ്ഞു... ഹൊ! ഇപ്പോള്‍ എന്താ അശ്വാസം... ഫ്രെഞ്ച്‌ ഗോതമ്പില്‍ നിന്നു ബാഷ്പീകരിച്ചു എടുത്ത ദ്രാവകം പകര്‍ന്നു നല്‍കിയ അനുഭൂതിയില്‍ അവന്‍ മതിമറന്നു ഉറങ്ങി.

അടിക്കുറിപ്പ്‌:
കൂര്‍ഗ്ഗ്‌ യാത്രക്കിടയില്‍ സംഭവിച്ചത്‌. ആ "വ്യക്തിയെ" കണ്ടു മുട്ടിയാല്‍ ഈ പോസ്റ്റിന്റെ കാര്യം പറയരുത്‌. (ആ മാന്യവ്യക്തിക്കു മലയാളം വായിക്കാന്‍ അറിയില്ല, ആരും വായിച്ചു സഹായിക്കരുത്‌) പ്ലീസ്‌... നാരങ്ങമിഠായി വാങ്ങിച്ചു തരാം. അടുത്ത ദിവസം നേരിട്ടു പറഞ്ഞിട്ടു വിശ്വസിച്ചില്ല, പിന്നെയാണോ ഇത്‌ വായിച്ചിട്ടു...

5 comments:

Rahul Nair said...

hahaha....

ithu njan paranju kodukkum... motteyudekaiyyil ninte randu thallu kittunbam manasilaavun north indian godhambinte gunam... hehe

Indu said...

French gothambinte anubhoothiyil addehathinte thondayil ninnu purathu vanna divyaragathine kurichu soochanayonnum kandilla..


ithenthayalum flash aakkanam .. ithinte translation paripadi venekil free aayittu nadathi tharam ketto ....

veno ?

പെണ്‍കൊടി said...

ഗൊള്ളാം.. ഇതില്‍ എത്ര മസാല ചേര്‍ക്കണം എന്നാണ്‍ ഞാനിപ്പൊ ആലോചിക്കുന്നത്...
ഭലേ ഭേഷ്‌....!!!!!

(വാല്‍ കഷണം: ആ കഭീ കഭീ രാഗവും പിന്നെ കൂര്‍ഗിലെ എസ്റ്റേറ്റിലെ ആ തണുത്ത കാറ്റില്‍ ഒഴുകി നടന്ന ഒരു വശക്കേടുള്ള മൂളിപ്പാട്ടും എല്ലാം കഴിഞ്ഞ്‌ "വാളും" പരിചയും താഴെ വെച്ചുള്ള പത്തി മടക്കിയുള്ള ആ നില്‍പും വിട്ടു പോയതായി കണ്ടു.. ഇനി ഇങ്ങനെ തെറ്റ്‌ പറ്റിയാല്‍ ഒരു പക്ഷെ ചെവിയിലൂടെ ഫ്രഞ്ച് പക്ഷി പറന്നു പോയ ശേഷം12 മണിക്ക് പ്രോജക്ട് മാനേജറെ വിളിച്ച് സുഖ വിവരം അന്വേഷിച്ച ഭൂതകണ്ണാടിയുടെ ഉടമസ്ഥനെ കുറിച്ച്‌ നമ്മളും അറിയാതെ ബ്ലോഗി പോകുമ്ട്ടോ...)

- സ്നേഹപൂര്‍വ്വം പെണ്‍കൊടി...

Binu said...

അയ്യോ വേണ്ട പ്രിയസുഹ്രത്തുക്കളെ... ചതിക്കരുത്‌.. അവനു ഒടുക്കത്തെ കയ്യക്കരുത്താണു... എന്തിനാ എന്നെ ഒരു രക്തസാക്ഷി ആക്കുന്നതു... ഞാന്‍ ഒരു പാവം അല്ലെ!!

jayanEvoor said...

ആരാ ആ ഹതഭാഗ്യന്‍!

നിങ്ങളുടെ വലയത്തില്‍ തന്നെയുള്ള ആള്‍ ആണെന്നു മാത്രം പിടികിട്ടീ!

കൊള്ളാം!

http://jayandamodaran.blogspot.com/